NRI
എക്സിറ്റർ: വടക്കൻ സ്കോട്ലൻഡ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. 2003ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി അജിത് സ്കോട്ലൻഡിലെത്തിയത്.
2008ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോയായി ജോലി ചെയ്തു.
2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ സുഹൃത്തുകളെ കാണാൻ അവരുടെ പ്രിയപ്പെട്ട "അജിത് അണ്ണൻ' എത്തുമായിരുന്നു.
സ്കോട്ലൻഡ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് ആവശ്യമായ സഹായം നൽകാൻ അദ്ദേഹമെന്നും മുന്പന്തിയിലുണ്ടായിരുന്നു.
Movies
ഇറാൻ- ഇസ്രായേൽ സംഘർഷം ഭീതി പരത്തുന്നതിനിടയിൽ ദുബായിൽ കുടുങ്ങി നടൻ അജിത് കുമാർ. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അന്തരാഷ്ട്രവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് അജിത്തിന്റെ യാത്രയേയും ബാധിച്ചു.
ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസം ഉണ്ടായത്. റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അജിത് ദുബായിലെത്തിയത്.
2025-ലെ 24H ദുബായ് (24H Dubai) എൻഡുറൻസ് റേസിൽ അജിത് പങ്കെടുത്തിരുന്നു. അബുദാബിയിൽ വരാനിരിക്കുന്ന റേസിംഗ് ഇവന്റുകൾക്കായി അദ്ദേഹം കഠിനമായ പരിശീലനത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.
അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂർണമായി സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ പറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു.
മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറയുന്നു.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില് ഇമെയില് സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
Movies
അജിത് കുമാറും ശാലിനിയും തമ്മിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ക്ഷേത്ര ദർശനം നടത്തുന്ന ഇരുവരും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയാണ് സോഷ്യൽ മീഡിയായിലെ സംസാരം. ദർശനത്തിനുശേഷം ശാലിനിയുടെ നെറ്റിയിൽ അജിത് സിന്ദൂരം തൊട്ടു കൊടുക്കുന്നതും ശാലിനി അജിത്തിന്റെ പാദങ്ങളിൽ തൊട്ടു തൊഴുന്നതും വീഡിയോയിൽ കാണാം.
കാലിൽ വീഴുന്ന ശാലിനിയെ അജിത് തടയാൻ ശ്രമിക്കുന്നുണ്ട്. വീട്ടിൽ എത്തിയ ശേഷം ഞാൻ ഇതുപോലെ വീഴണം എന്ന് ശാലിനിയെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അജിത് തമാശരൂപേണ പറഞ്ഞു. ഇതു കേട്ട് എല്ലാവരും ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.